കൊച്ചി: കളമശ്ശേരി എച്ച.ഐ.എല്ലില്‍ പൊട്ടിത്തെറി. പരിക്കേറ്റ എട്ടോളം തൊഴിലാളികളെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ട്രക്കില്‍ നിന്ന് വാതകം മാറ്റുന്നതിനിടെയാണ് സംഭവം.
ഗണപതി, പോള്‍, ജോണ്‍, അഖില്‍, സിജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവം നടന്ന് വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിശമനസേന എത്തിയത്. ഈ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.
മാധ്യമപ്രവര്‍ത്തകരെ സ്ഥാപനത്തിനുള്ളിലേക്ക് കടക്കാനും അധികൃതര്‍ അനുവദിച്ചില്ല.