കൊച്ചി: കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ശനമായ ജാഗ്രതയും മുന്‍കരുതലുകളുമാണ് ആരോഗ്യവകപ്പ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പല ആശുപത്രികളിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ ആരോഗ്യ മേഖലയെ പോലും നാണം കെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കളമശേരി മെഡി. കോളജില്‍ സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് പൊലീസ് പീഡിപ്പിച്ചെന്ന് പരാതി. ആശുപത്രിയില്‍ നിന്ന് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടവിവരം വാട്സ്ആപ്പില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന്, വിവരം വ്യാജമാണെന്ന് മെഡി. കോളജ് അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.