കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് കൊവിഡ് ഐസിയുവില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗി മരിച്ചെന്ന ആക്ഷേപത്തില്‍ മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.
മെഡിക്കല്‍ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഹാരിസിന്റെ ബന്ധു അന്‍വറിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.