kalamassery medical college student death

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തേവക്കല്‍ സ്വദേശി ജെറിന്‍ മൈക്കിളാണ് മരിച്ചത്.

ചീഫ് ഡോക്ടറില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ നടത്താത്തതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധിച്ചു.

കഠിനമായ വയറുവേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ജെറിന്‍ മൈക്കളിനെ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

സ്‌കാനിങ്ങിന് ശേഷം ശസ്ത്രക്രിയ നടത്തണമെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞെങ്കിലും ചീഫ് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റിവെക്കുകയായിരുന്നു.

രാത്രി അസുഖം കൂടിയപ്പോള്‍ ആവശ്യമായ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.

നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജെറിന്റെ പോസ്റ്റ്‌മോര്‍ട്ടം കളമശ്ശേരിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top