കൊച്ചി: കളമശേരിയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്കു 12 നായിരുന്നു സംഭവം.
ഐലന്‍റ് എക്സപ്രസ് കടന്നു പോകുന്നതിനു തൊട്ടുമുമ്പാണ് വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ട്രെയിന്‍
അധികൃതർ പിടിച്ചിട്ടു.
റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.