നടന് കാളിദാസ് ജയറാമിന്റെയും മോഡല്‍ തരിണി കലിംഗരായും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങിലെ ചിത്രങ്ങളും വിവിധ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ താനും തരിണിയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും കാളിദാസ് പ്രഖ്യാപിച്ചിരുന്നു.
ജയറാമിനൊപ്പം ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ജയറാം പിന്നീട് ‘മീന്‍ കുഴമ്പും മണ്ണ് പാനിയും’ എന്ന തമിഴ് സിനിമയിലൂടെ നായകനായി അരങ്ങേറുകയായിരുന്നു. ‘ഇന്ത്യന്‍ 2’, ധനുഷിന്റെ ‘ഡി 50’, ‘അവള്‍ പേര്‍ രജനി’ എന്നിവയാണ് കാളിദാസിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.
കഴിഞ്ഞ വര്‍ഷമാണ് താരിണിയുമായുളള പ്രണയം കാളിദാസ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. തമിഴ്നാട് നീലഗിരി സ്വദേശിയായ തരിണി 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് 24 കാരിയായ തരിണി.ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യചടങ്ങില്‍ സുധ കൊങ്ങര, നടിമാരായ അപര്‍ണ ബാലമുരളി, ഭവാനി ശ്രീ, മേഘ ആകാശ് എന്നിവരും പങ്കെടുത്തിരുന്നു,