തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കാളിദാസ് നായകനായ പൂമരം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് റിലീസ് ചെയ്തത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം വൈകിയപ്പോള്‍ കാളിദാസനെയും എബ്രിഡിനെയും ആരാധകര്‍ ട്രോളാന്‍ തുടങ്ങിയിരുന്നു. കാളിദാസിന്റെ ഓരോ പോസ്റ്റിനും താഴെ രസകരമായ കമന്റുകളായിരുന്നു വന്നിരുന്നത്. എന്നാല്‍ തനിക്ക് ഇഷ്ടപ്പെട്ട ട്രോളുകള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു താരം ചെയ്തത്.
സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം പോലും കാളിദാസിനെ ട്രോളന്‍മാര്‍ വെറുതെ വിട്ടില്ല. സിനിമ റിലീസ് ചെയ്തപ്പോള്‍ ഇവരെയൊന്നും കാളിദാസ് മറന്നില്ല. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ഒരാള്‍ കാളിദാസിനോട് മാപ്പ് പറഞ്ഞ് കൊണ്ട് ട്രോളിയതാണ്. ഈ ട്രോളും താരം സ്വീകരിച്ചിരിക്കുകയാണ്.