പൊലീസിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ക്ക് തീവ്രവാദ ബന്ധം?

shoot dead

കളിയിക്കാവിള: കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് തീവ്രവാദബന്ധമെന്ന് തമിഴ്‌നാട് പൊലീസ്.

കന്യാകുമാരി സ്വദേശികളായ തൗഫീക്, അബ്ദുള് ഷമീം എന്നിവരെ പ്രതികളായി സംശയിക്കുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുള്‍പ്പെട്ട സംഘം അക്രമത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്‌നാട് ക്യു ബ്രാഞ്ച് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേരള തമിഴ്‌നാട് ഡിജിപിമാര്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും.

ഇന്നലെ രാത്രിയാണ് തമിഴ്‌നാടിന്റെ ഭാഗമായ കളിയിക്കാവിള സ്റ്റേഷനിലെ എ.എസ്.ഐ വിന്‍സെന്റിനെ സിഗിംള്‍ ഡ്യൂട്ടി ചെക്ക്‌പോസ്റ്റിലെ ഡ്യൂട്ടിക്കിടെ രണ്ടംഗ സംഘം കൊലപ്പെടുത്തിയത്. ഒളിവിലായ പ്രതികള്‍ കേരളത്തിലേക്ക് കടന്നെന്ന സംശയത്തില്‍ കേരള പൊലീസും അന്വേഷണം തുടങ്ങി.

Top