മൈസൂരു: അവിനാശി അപകടത്തിന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതിനിടെ വീണ്ടും നാടിനെ നടുക്കി സ്വകാര്യ ബസ് അപകടം. മൈസൂരു ഹുന്‍സൂരിലാണ് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് പറ്റിയത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി ബംഗ്ലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരുകയായിരുന്ന കല്ലട ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ബസ് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗത കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന അവിനാശി അപകടം യാത്രക്കാ3രുടെ മനസില്‍ നോവായി നില്‍ക്കുമ്പോഴായിരുന്നു ഈ അപകടവും നടന്നത്.
ഇന്നലെ രാജ്യം ഉറക്കം ഉണര്‍ന്നത് മഹാ ദുരന്തവാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടുച്ചുണ്ടായ അപകടം, 20 പേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. കൊച്ചിയില്‍നിന്ന് ടൈല്‍സുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ കയറി എതിര്‍വശത്തുകൂടി വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു.