കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനം; ഗതാഗത കമ്മീഷണറോട് ഗതാഗതമന്ത്രി വിശദീകരണം തേടി

കൊച്ചി: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഗതാഗത കമ്മീഷണറോട് ഗതാഗതമന്ത്രി വിശദീകരണം തേടി.

സംഭവത്തില്‍ സുരേഷ് കല്ലട ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തു. മരട് പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ജയേഷ്, ജിതിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവം ആസൂത്രിതമാണോ എന്ന കാര്യം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പൊലീസ് ഉത്തരവിട്ടിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

സംഭവം നടന്നപ്പോള്‍ തന്നെ ബസ് സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍, ബസില്‍ ദീര്‍ഘദൂര യാത്രക്കാരുള്ളതിനാല്‍ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

Top