കേരള-ബംഗളൂരു റൂട്ടില്‍ പുതിയ ട്രെയിനിന് അനുമതി ലഭിക്കാന്‍ സാധ്യതയെന്ന്

train

ന്യൂഡല്‍ഹി കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിനെ തുടര്‍ന്ന് കേരള-ബംഗളൂരു റൂട്ടില്‍ പുതിയൊരു ട്രെയിനിന് അനുമതി ലഭിക്കാന്‍ സാധ്യത.

കേരളത്തില്‍ നിന്നും ബംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി കൂടി അനുവദിക്കുവാന്‍ റെയില്‍വേ തീരുമാനിച്ചതായാണ് സൂചന. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് മെമ്പര്‍ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിന്‍ ലഭിക്കാനുള്ള സാധ്യതയ്ക്ക് വഴി വെച്ചത്.

നിലവിലെ സാഹചര്യം പരിഗണിച്ച് ബംഗളൂരുവിലേക്ക് ഒരു പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ അടിയന്തരമായി അനുവദിക്കാം എന്ന നിലപാട് റെയില്‍വേ എടുത്തതായി ജ്യോതിലാല്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുന്‍പോ ശേഷമോ പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്.

Top