തിരുവനന്തപുരം: കല്ലട ബസില്‍ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്തെ കല്ലട ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ. പ്രതിഷേധ മാര്‍ച്ച് നടത്തി. കല്ലട ഓഫീസ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ഓഫീസിന്റെ വാതിലുകളും നിര്‍ത്തിയിട്ടിരുന്ന കല്ലട ബസിന്റെ ചില്ലുകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പിന്നീട് പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ ഇവിടെ നിന്നും മാറ്റിയത്. പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇപ്പോഴും കല്ലട ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.