കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവിനെ തൂങ്ങി മരിച്ച നിലയില്‍. കല്ലമ്പലം സുനിതാഭവനില്‍ ശ്യാമളയാണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് തൊട്ടടുത്തുള്ള കോഴി ഫാമിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജനുവരി 15-നാണ് ശ്യാമളയുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ വിവാഹം കഴിഞ്ഞ് ഒന്നരമാസം ആയപ്പോഴായിരുന്നു ഇത്. ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സമീപത്ത് കാണപ്പെട്ട കറിക്കത്തി ഉപയോഗിച്ച് തന്നെയാണ് കഴുത്ത് അറുത്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുന്‍പായി ഉണ്ടാക്കിയതാകാം കൈകളിലെ മുറിവുകള്‍ എന്നായിരുന്നു പൊലീസ് നിഗമനം. അതേസമയം, മരണത്തില്‍ അസ്വഭാവികത ആരോപിച്ച് ആതിരയുടെ അമ്മയും ഭര്‍ത്താവിന്റെ അച്ഛനും രംഗത്തെത്തിയിരുന്നു.

 

Top