kallda scam; four official staff jail at five year

തിരുവനന്തപുരം : കല്ലട ജലസേചന പദ്ധതിയില്‍ നടത്തിയ അഴിമതിയില്‍ നാല് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന കണ്ടെത്തി. അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മുന്‍ എന്‍ജീനിയര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് കുറ്റക്കാര്‍.

മുന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഗണേശന്‍, എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ വിശ്വനാഥന്‍ ആചാരി, അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ കെ രാജഗോപാലന്‍ എന്നിവര്‍ക്കാണ് ശിക്ഷ.കരാറുകാരന്‍ കെ എന്‍ മോഹനനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.

1992-93 കാലത്ത് കല്ലട പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാല്‍ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നാണ് കേസ്. കനാല്‍ നിര്‍മിച്ചുവെന്ന് കാട്ടി ലക്ഷങ്ങള്‍ തട്ടി എടുത്തു എന്നാണ് കേസില്‍ പറയുന്നത്.

. തിരുവന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെയാണ് വിധിച്ചത്.നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചില്ല.

Top