kalpana deadbody reached in kochi

കൊച്ചി: തിങ്കളാഴ്ച അന്തരിച്ച നടി കല്‍പനയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. ഹൈദരാബാദില്‍ നിന്നും വിമാന മാര്‍ഗമാണ് മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നും മൃതദേഹം തൃപ്പൂണിത്തുറയിലെ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു.

ഇവിടെ നിന്ന് 3.30 ഓടെ കല്‍പനയുടെ ഫ്‌ളാറ്റില്‍ മൃതദേഹം എത്തിച്ച ശേഷം വൈകിട്ട് അഞ്ചോടെ പൊതുശ്മസാനത്തില്‍ സംസ്‌കരിക്കും. സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

നിര്‍മാതാവ് സുരേഷ് കുമാര്‍, എം.രഞ്ജിത്, ആന്റോ ജോസഫ്, സംവിധായകന്‍ രണ്‍ജി പണിക്കര്‍, നടന്മമാരായ മണിയന്‍പിള്ള രാജു, ഇടവേള ബാബു, മനോജ് കെ.ജയന്‍, നടിമാരായ കെപിഎസി ലളിത, സീമ ജി. നായര്‍, മേനക തുടങ്ങിയ പ്രമുഖരുടെ നിര വിമാനത്താവളത്തിലുണ്ടായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കല്‍പനയെ ഹൈദരാബാദിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്‌ടെത്തിയത്. പിന്നീട് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഹൈദരാബാദില്‍ തിങ്കളാഴ്ച വൈകിട്ട് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Top