kalpatta juvenil home

കല്‍പ്പറ്റ: ജുവൈനല്‍ ഹോമില്‍നിന്നു രണ്ട് കുട്ടിക്കുറ്റവാളികള്‍ തടവുചാടി. കല്‍പ്പറ്റ പുത്തൂര്‍ വയല്‍ ജുവൈനല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലെ രണ്ടു കുട്ടികളാണ് പോലീസുകാരെ വെട്ടിച്ച് രക്ഷപ്പെട്ടത്. എടപ്പെട്ടിയില്‍ വൃദ്ധയെ തലയ്ക്കടിച്ചുകൊന്നതടക്കമുള്ള കേസില്‍ പ്രതിയായ കുട്ടിയും തടവുചാടിയവരില്‍ ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. ഇവരെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Top