ജയ്പുര്‍: രാജസ്ഥാനിലെ നാഥ്ദ്വാരയില്‍നിന്നുള്ള ബിജെപി എംഎല്‍എ കല്യാണ്‍ സിംഗ് അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ മൂന്നു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു.
ഉദയ്പൂരിലെ ജിബിഎച്ച് അമേരിക്കന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.എംഎല്‍എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെ ദുഃഖം രേഖപ്പെടുത്തി.