പെരുമാറ്റച്ചട്ടം ലംഘിച്ചു; രാജസ്ഥാന്‍ ഗവര്‍ണര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബിജെപിക്ക് അനുകൂലമായ പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നരേന്ദ്രമോദിയെ വീണ്ടും തെരഞ്ഞെടുക്കാമെന്ന കല്യാണ്‍ സിംഗിന്റെ പ്രസ്താവന ചട്ടലംഘനമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

താന്‍ ഒരു ബിജെപി പ്രവര്‍ത്തകനാണെന്ന കല്യാണ്‍ സിങ്ങിന്റെ പ്രസ്താവന ഗവര്‍ണര്‍ പദവിയുടെ അന്തസ് തന്നെ കളയുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. അലിഗഡിലെ ബിജെപി സ്ഥാനാര്‍ഥിയായ സതീഷ് ഗൗതത്തിന് എതിരെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആയിരുന്നു കല്യാണ്‍ സിംഗിന്റെ വിവാദ പരാമര്‍ശം.

Top