‘താങ്ക്യൂ ലാലു മാമാ’; മോഹന്‍ലാലിന് നന്ദി അറിയിച്ച് കല്യാണി പ്രിയദര്‍ശന്‍

kalyani

ലോ എന്ന ആദ്യ ചിത്രത്തിനു തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണിയുടെ പുരസ്‌കാര നേട്ടത്തിനു ശേഷം താര ഇതിഹാസം മോഹന്‍ലാല്‍ കല്യാണിക്ക് അഭിനന്ദനമറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് കല്യാണിയും രംഗത്തെത്തി.

‘താങ്ക്യൂ ലാലു മാമാ’ ഈ ആശംസ വിലപ്പെട്ടതാണ്, താങ്കള്‍ ഈ സിനിമ കണ്ടു എന്നതും വലിയ സന്തോഷം തരുന്നു’. എന്നാണ് മോഹന്‍ലാലിന് മറുപടിയായി കല്യാണി ട്വിറ്ററില്‍ കുറിച്ചത്.

അമല-നാഗാര്‍ജ്ജുന ദമ്പതികളുടെ മകനായ അഖില്‍ അക്കിനെനിയാണ് ‘ഹലോ’യിലെ നായകന്‍. രമ്യാ കൃഷ്ണനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വിക്രം കുമാര്‍. ഇതിനു ശേഷം കല്യാണി നായികയായി അഭിനയിക്കുന്നത് ഷര്‍വാനന്ദ് നായകനായ ഒരു ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തിലാണ്. സുധീര്‍ കെ വര്‍മയാണ് ഇതിന്റെ സംവിധായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഇപ്പോള്‍ നടന്നു വരുന്നു.

Top