ചെന്നൈ: നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസനെ ശസ്ത്രക്രിയയ്ക്കായി ശനിയാഴ്ച ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കാലില്‍ പൊട്ടില്‍ ഉണ്ടായപ്പോള്‍ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ.
2016 ജൂലൈയില്‍ ചെന്നൈയിലെ ഓഫീസില്‍ വീണതിനെ തുടര്‍ന്നാണ് കമല്‍ഹാസന്റെ കാലിന് പൊട്ടലുണ്ടായത്. അസഹ്യമായ വേദന വന്നതിനാല്‍ അന്ന് കാലില്‍ ഇട്ട കമ്പി നീക്കം ചെയ്യാനാണ് ശസ്ത്രക്രീയ.
രാഷ്ട്രീയ സിനിമാ ജീവിതത്തിലെ തിരക്കുകള്‍ മൂലം പലതവണ മാറ്റിവച്ച ശസ്ത്രക്രിയയാണ് നടത്തുന്നതെന്നും ഡോക്ടര്‍മാര്‍ ആഴ്ചകളോളം വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും മക്കള്‍ നീതി മയ്യം ഉപാധ്യക്ഷന്‍ ഡോ.ആര്‍. മഹേന്ദ്രന്‍ അറിയിച്ചു.