ചെന്നൈ: കമല്‍ഹാസന്‍ നടത്തിയ ഹിന്ദു തീവ്രവവാദി പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം വാര്‍ത്താകുറിപ്പ് പുറത്തിറക്കി.
കമല്‍ഹാസന്‍ പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ പ്രസംഗത്തിന്റെ ഭാഗമായി മാധ്യമങ്ങളും ചില സംഘടനകളും വ്യാഖ്യാനിച്ചെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ഹിന്ദു വിരുദ്ധ പ്രസംഗം എന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമങ്ങളാണ് നടന്നത്. മതങ്ങളുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട തീവ്രവാദത്തെയാണ് വിമര്‍ശിച്ചത്, മക്കള്‍ നീതി മയ്യം വ്യക്തമാക്കി.
അതേസമയം കമല്‍ ഹാസന് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്‌സെയെ കുറിച്ചുള്ള കമല്‍ ഹാസന്റെ പരാമര്‍ശം ഏറെ വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫിസിന് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.