ചെന്നൈ: പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. കൊവിഡിന് മുന്‍പ് ആരംഭിച്ച ചിത്രം ഇടക്കാലത്ത് വിവിധ കാരണങ്ങള്‍ മുടങ്ങിയിരുന്നു. എന്നാല്‍ കമല്‍ഹാസന്‍ വിക്രം എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നതിന് പിന്നാലെ ഇന്ത്യന്‍ 2 വീണ്ടും ആരംഭിക്കുകയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്റെ പ്രശ്നങ്ങള്‍ ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈന്റ പ്രൊഡക്ഷന്‍ കൂടി ഇടപെട്ട് തീര്‍ത്തതോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്.
ചിത്രത്തില്‍ കമലിന്റെ ഭാഗങ്ങള്‍ തീര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് കമല്‍ ട്വിറ്ററിലാണ് കമല്‍ പുതിയ പോസ്റ്റ് നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ 2 സംവിധായകന്‍ ഷങ്കറിന് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് കമല്‍ഹാസന്‍. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കണ്ടതിനു പിന്നാലെ ഷങ്കറിന് ഒരു ആഢംബര വാച്ച് സമ്മാനിച്ചിരിക്കുകയാണ് കമൽ ഹാസൻ. പ്രധാന ഭാഗങ്ങൾ കണ്ടതിനു ശേഷം ഒരു കുറിപ്പും കമൽ ഹാസൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ലക്ഷ്വറി ബ്രാൻഡായ പാനെറായി വാച്ചാണ് താരം ഷങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്റെ തുടക്ക വില തന്നെ 4 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. ‘ഇന്ത്യൻ 2 ന്റെ പ്രധാന ഭാഗങ്ങൾ ഇന്ന് കണ്ടു, ഷങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഷങ്കറിന്റെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന കാലഘട്ടമാണിത്. കൂടുതൽ ഉയരങ്ങൾ ഇനിയും താണ്ടണമെന്നും’ കമൽ ഹാസൻ കുറിച്ചു.
‘இந்தியன் 2’ படத்தின் பிரதான காட்சிகளை இன்று பார்த்தேன். என் உளமார்ந்த வாழ்த்துகள் @shankarshanmugh
இதுவே உங்கள் உச்சமாக இருக்கக் கூடாது என்பதும் என் அவா. காரணம், இதுதான் உங்கள் கலை வாழ்வின் மிக உயரமான நிலை. இதையே உச்சமாகக் கொள்ளாமல் திமிறி எழுங்கள். பல புதிய உயரங்கள் தேடி.… pic.twitter.com/Mo6vDq7s8B
— Kamal Haasan (@ikamalhaasan) June 28, 2023
സ്വന്തം സിനിമകൾക്ക് പിന്നാലെ സംവിധായകർക്ക് സമ്മാനങ്ങൾ നൽകുന്നതിൽ മടി കാണിക്കാത്ത താരമാണ് കമൽ ഹാസനാണ്. വിക്രം സിനിമയുടെ വമ്പൻ വിജയത്തിനു പിന്നാലെ ലോകേഷ് കനകരാജിന് കമൽ ഹാസൻ ലെക്സസ് കാർ സമ്മാനിച്ചത് വാർത്തയായിരുന്നു.
പല കാരണങ്ങളാല്‍ ചിത്രീകരണം ഇടയ്ക്കുവച്ച് മുടങ്ങിപ്പോയ ചിത്രമാണ് ഇന്ത്യന്‍ 2. മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ചിത്രീകരണ സ്ഥലത്തെ അപകടത്തിനൊപ്പം കൊവിഡ് കാലവും കൂടാതെ സാമ്പത്തിക പ്രതിസന്ധികളും നിര്‍മ്മാണത്തെ പിന്നോട്ടടിച്ച കാര്യങ്ങളാണ്. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.
2020 ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രീകരണസ്ഥലത്തെ അപകടം. അതേസമയം 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി.