കൊള്ള സര്‍ക്കാര്‍ നടത്തിയാലും അത് കുറ്റം തന്നെയാണ്, ജനങ്ങളിലാണ് ഭരണം കേന്ദ്രീകരിക്കേണ്ടതെന്ന് കമല്‍ഹാസന്‍

kamal

ചെന്നൈ: അണ്ണാ ഡി.എം.കെയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്.

വി.കെ.ശശികലയുടേയും കുടുംബത്തിന്റേയും വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധിച്ച അണ്ണാ ഡി.എം.കെയ്‌ക്കെതിരെയാണ് കമല്‍ഹാസന്റെ പരാമര്‍ശം.

മോഷണം സര്‍ക്കാര്‍ നടത്തിയാലും അത് കുറ്റം തന്നെയാണ്. അഴിമതി വെളിച്ചത്ത് വന്നശേഷം തെളിയിക്കപ്പെട്ടില്ലെങ്കിലും അത് കുറ്റമല്ലേയെന്നും താരം ചോദിച്ചു.

മണി മുഴങ്ങിക്കഴിഞ്ഞു. ക്രിമിനലുകള്‍ ജനങ്ങളെ ഭരിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ജനങ്ങള്‍ ന്യായിധന്മാരവണം.

ഉണര്‍ന്ന് എഴുന്നേല്‍ക്കൂ. പ്രവര്‍ത്തിക്കാന്‍ സമയമായി. ജനങ്ങളിലാണ് ഭരണം കേന്ദ്രീകരിക്കേണ്ടണ്ടതെന്നും
കമല്‍ഹാസന്‍ പറഞ്ഞു.

Top