21 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മക്കള്‍ നീതിമയ്യം

ചെന്നൈ: തമിഴ് സൂപ്പര്‍ താരം കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യം 21 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ആദ്യഘട്ടത്തിലെ പട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്റെ പേര് ഇല്ല. രാമനാഥപുരം മണ്ഡലത്തില്‍ കമല്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ മാത്രമായിരിക്കും മത്സരിക്കുകയുള്ളൂവെന്നും കമല്‍ പറഞ്ഞിരുന്നു. താന്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് 24-ാം തീയതി പാര്‍ട്ടി രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമ്പോള്‍ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മക്കള്‍ നീതി മയ്യം പുറത്തു വിട്ട ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഇടം നേടിയിരിക്കുന്നത്.

Top