ചെന്നൈ: ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തില്‍ അഭിപ്രായം പറയാനില്ലെന്ന് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍. സ്ത്രീകള്‍ക്കും സമൂഹത്തിനും നല്ലതെന്തോ അതിനെ പിന്തുണക്കും. താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും ഭക്തരുടെ കാര്യത്തില്‍ ഇടപെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, നടന്‍ രജനീകാന്തും വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ക്ഷേത്രങ്ങളിലെ പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുതെന്ന് പറഞ്ഞ അദ്ദേഹം മീടൂ ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് നല്ലതാണെന്നും എന്നാല്‍ അത് ദുരുപയോഗം ചെയ്യരുതെന്നും രജനീകാന്ത് വ്യക്തമാക്കി.