അഭിനയകലയുടെ പാഠങ്ങള്‍ കിട്ടിയത് മലയാള സിനിമയില്‍ നിന്നും സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും

അഭിനയകലയെക്കുറിച്ചുള്ള പാഠങ്ങള്‍ രണ്ടിടങ്ങളില്‍ നിന്നാണ് എനിക്ക് കിട്ടിയത്. അത് സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നുമെന്ന് തുറന്ന് പറഞ്ഞ് നടന്‍ കമല്‍ഹാസന്‍. നടന്‍ വിജയ് സേതുപതിയുമൊത്തുള്ള ലൈവ് സംഭാഷണത്തിലാണ് കമലിന്റെ പ്രതികരണം.

കമലിന്റെ അഭിനയശൈലിയെക്കുറിച്ചും കഥാപാത്രങ്ങളാവാന്‍ നടത്താറുള്ള അര്‍പ്പണമെത്തുറിച്ചുമുള്ള സേതുപതിയുടെ ചോദ്യത്തിനാണ് അദ്ദേഹം മലയാള സിനിമയോട് തനിക്കുള്ള കടപ്പാടിനെക്കുറിച്ച് പറഞ്ഞത്.

ഒരിക്കല്‍ എന്റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നു. കെ ബാലചന്ദറിന്റെ ചിത്രങ്ങള്‍ ഒഴിച്ചാല്‍ തമിഴില്‍ നിന്ന് ആവേശകരമായ അവസരങ്ങളൊന്നും കിട്ടുന്നില്ലെന്ന്. എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹമപ്പോള്‍ ചോദിച്ചു. മലയാളസിനിമ എനിക്കു ചില ഗംഭീര സ്‌ക്രിപ്റ്റുകള്‍ ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അവയില്‍ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അതാണ് ഞാന്‍ ചെയ്തതും. വ്യത്യസ്ത കഥാപാത്രങ്ങളായി തങ്ങളുടെ പ്രിയതാരങ്ങള്‍ പരീക്ഷണത്തിനു തയ്യാറാവുന്നത് മലയാളസിനിമാ പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Top