ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ മത്സരിക്കില്ല; ഡിഎംകെയുമായി ഒത്ത് ‘മക്കള്‍ നീതി മയ്യം’ പ്രവര്‍ത്തിക്കും

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ മത്സരിക്കില്ല. ഏറെ അഭ്യൂഹങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കുമെല്ലാം വിരാമമിട്ടുകൊണ്ടാണ് ‘മക്കള്‍ നീതി മയ്യം’നിലപാട് വ്യക്തമായിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും ഡിഎംകെയുമായി ഒത്ത് ‘മക്കള്‍ നീതി മയ്യം’ പ്രവര്‍ത്തിച്ചുപോകും. ഇതിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നുകഴിഞ്ഞു. ഡിഎംകെയ്ക്ക് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹഗാസന്‍ താരപ്രചാരകനാകും. എല്ലാ മണ്ഡലങ്ങളും പ്രചാരണത്തിനായി കമല്‍ഹാസന്‍ എത്തും.അതേസമയം അടുത്ത വര്‍ഷം രാജ്യസഭ സീറ്റ് കമലിന് നല്‍കുമെന്നാണ് ധാരണ.

ഡിഎംകെയുമായി ചേര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ മത്സരിക്കുമെന്ന തരത്തില്‍ വലിയ രീതിയില്‍ പ്രചരണങ്ങളുണ്ടായിരുന്നു. ഏറെ ചര്‍ച്ചകളും ഇത് സംബന്ധിച്ച് ഡിഎംകെയും മക്കള്‍ നീതി മയ്യവും തമ്മിലുണ്ടായിരുന്നു.ഡിഎംകെയ്ക്ക് ഒപ്പം തന്നെയായിരിക്കും മക്കള്‍ നീതി മയ്യമെന്ന സൂചന നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാല്‍ കമല്‍ഹാസന്റെ മത്സരം സംബന്ധിച്ച സ്ഥിരീകരണമാണ് ലഭിക്കാതിരുന്നത്.

Top