ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റും തമിഴ് സൂപ്പര്‍താരവുമായ കമലഹാസന്‍ മത്സരിക്കില്ല. തനിക്ക് നല്‍കിയ പിന്തുണ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന് കമല്‍ അഭ്യര്‍ത്ഥിച്ചു,
അതേസമയം 50 ലക്ഷം പേര്‍ക്ക് തൊഴിലും സ്ത്രീകള്‍ക്ക് തുല്യവേതനവും വാഗ്ദാനം നല്‍കിയുള്ള മക്കള്‍ നീതി മയ്യത്തിന്റെ പ്രകടന പത്രിക കമലഹാസന്‍ പുറത്തിറക്കി. കര്‍ഷകര്‍ക്ക നൂറുശതമാനം ലാഭവും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. സൗജന്യ വൈഫൈ, റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും തുടങ്ങി ജനപ്രിയ വാഗ്ദാനങ്ങളും കമല്‍ നല്കുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് പുരുഷനോടൊപ്പം തുല്യതൊഴിലിന് തുല്യ കൂലിയെന്നതും പ്രകടനപത്രികയിലെ മറ്റൊരു പ്രധാനവാഗ്ദാനമാണ്. തന്റെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്താല്‍ ദേശീയപാതകളില്‍ ടോള്‍ പിരിവുകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പ്രകടനപത്രികയില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ മാത്രമായിരിക്കും മത്സരിക്കുകയുള്ളൂവെന്നും കമല്‍ പറഞ്ഞിരുന്നു. മക്കള്‍ നീതി മയ്യം പുറത്തു വിട്ട ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഇടം നേടിയിരിക്കുന്നത്.