മുംബൈ: കമല്‍ഹാസന്റെ മുന്‍ഭാര്യയും ശ്രുതിഹസന്റെയും അക്ഷരയുടെയും അമ്മയുമായ സരിക സമ്പത്ത് നഷ്ടപ്പെട്ട് പെരുവഴിയില്‍.
അമ്മയുടെ മരണത്തെതുടര്‍ന്നാണ് സരിക പ്രതിസന്ധിയിലായത്. കഴിഞ്ഞ നവംബറിലാണ് സരികയുടെ അമ്മ കമല്‍ താക്കൂര്‍ മരിച്ചത്.
അമ്മയുടെ വില്‍പ്പത്രത്തില്‍ മുംബൈ ജുഹുവിലെ ഫ്‌ളാറ്റ് ഉള്‍പ്പെടെ മുഴുവന്‍ സ്വത്തുക്കളും കുടുംബ സുഹൃത്തായ ഡോ: വിക്രം ധാക്കൂറിനാണ് എഴുതിവച്ചിരിക്കുന്നത്.
ഇതോടെയാണ് താമസിക്കാന്‍ സ്വന്തമായി ഇടംപോലുമില്ലാതെ സരിക കഷ്ടസ്ഥിതിയിലായത്. മുംബയിലെ വാടക ഫ്‌ളാറ്റിലാണ് 57കാരിയായ സരിത ഇപ്പോള്‍ താമസിക്കുന്നത്.
സരികയുടെ അവസ്ഥയറിഞ്ഞ സഹായഹസ്തവുമായി എത്തിയിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമീര്‍ഖാനാണ്.
ആമീറിന്റെ ഇളയ സഹോദരിയുടെ അടുത്ത സുഹൃത്താണു സരിക. ഇപ്പോള്‍ കാര്യമായ വരുമാനമോ സ്വത്തോ ഇല്ലാതെ ആയ അവസ്ഥയിലാണ് സരികയെന്നും താമസിക്കാന്‍ ഒരിടമില്ലാതെ കഷ്ടപ്പെടുകയാണ് ഇവരെന്നും സഹോദരിയില്‍ നിന്നാണ് ആമിര്‍ അറിയുന്നത്.
2004 ലാണ് സരിക കമല്‍ഹാസനുമായി വേര്‍പിരിയുന്നത്. ഇവരുടെ ഇളയ മകള്‍ ശ്രുതി ഹാസനു മുംബൈയില്‍ സ്വന്തമായി വീടുണ്ട്. അക്ഷര ചെന്നൈയില്‍ കമല്‍ഹാസനൊപ്പമാണ് താമസിക്കുന്നത്.