ക​മ​ല്‍​ഹാ​സ​നു നേ​രെ വീണ്ടും ചീ​മു​ട്ട​യേ​റും ക​ല്ലേ​റും ; പ്രചാരണ പരിപാടികൾ മാറ്റിവെക്കണമെന്ന് പൊലീസ്

ചെന്നൈ: മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസന് നേരെ വീണ്ടും ആക്രമണം. അ​റ​വാ​കു​റി​ച്ചി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. ര​ണ്ടം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ മ​ക്ക​ള്‍ നീ​തി മ​യ്യം പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​യേ​റ്റം ചെ​യ്തു. ഉ​ട​ന്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ക്ര​മി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​ചാ​ര​ണം നി​ര്‍​ത്തി​വ​യ്ക്കാ​നും ക​മ​ല്‍​ഹാ​സ​നോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഹിന്ദു മുന്നണി പ്രവർത്തകരാണ് കമൽ ഹാസനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. നേരെത്തെ മധുരയിലെ തിരുപ്പറൻകുൻഡ്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമലിന് നേരെ ബിജെപി ഹനുമാൻ സേന പ്രവർത്തകർ ചെരിപ്പെറിഞ്ഞിരുന്നു.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ തീ​വ്ര​വാ​ദി ഹി​ന്ദു​വാ​യി​രു​ന്നു​വെ​ന്നും അ​യാ​ളു​ടെ പേ​ര് നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ​യാ​ണെ​ന്നു​മു​ള്ള ക​മ​ല്‍​ഹാ​സ​ന്‍റെ പ്ര​സ്താ​വ​ന വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. എന്നാൽ താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി കമൽ ഹാസൻ പ്രസ്താവനയിൽ ഉറച്ചു നിന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കമഷ ഹാസനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Top