കമല്‍ ഹാസന്‍, മക്കള്‍ നീതി മയ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

kamal-hassan

ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയി നടന്‍ കമല്‍ ഹാസനെ തിരഞ്ഞെടുത്തു. ഫെബ്രുവരിയില്‍ നടക്കുന്ന കന്യാകുമാരി ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനും തീരുമാനമായി. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത അധികാര സമിതിയുടെ യോഗത്തിലാണ് തീരുമാനം.

2021ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എടപ്പാടി പളനിസ്വാമിയായിരിക്കും. ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്റ്റാലിനായിരിക്കും.

Top