ന്യൂഡല്‍ഹി: നടനും രാഷ്ട്രീയ നേതാവുമായ കമലഹാസനും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
അര മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ തമിഴ്‌നാട്ടിലെ സ്ഥിതിഗതികളെ കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചെന്നാണ് വിവരം. കമലഹാസനുമായി സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമായിരുന്നെന്ന് രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ കുറിച്ചു. രണ്ട് പാര്‍ട്ടികളെയും സംബന്ധിക്കുന്ന നിരവധി കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.