kamal hassan support jellikettu

kamal

ചെന്നൈ: ജെല്ലിക്കെട്ടില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് നടന്‍ കമല്‍ഹാസന്‍. എല്ലാത്തരം വിലക്കുകളെയും എതിര്‍ക്കുന്നുവെന്നും ജെല്ലിക്കെട്ടിന് പൂര്‍ണപിന്തുണ നല്‍കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ്‌നാട് സംസ്‌കാരത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ട്. സര്‍ക്കാരിനോടുള്ള അസംതൃപ്തിയാണ് പ്രതിഷേധത്തിലൂടെ പുറത്തുവരുന്നത്. മുഖ്യമന്ത്രി എംജിആര്‍ ആയിരുന്നെങ്കില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമായിരുന്നു. ജെല്ലിക്കെട്ടില്‍ മരിക്കുന്നതിലേറെപേര്‍ അപകടങ്ങളില്‍ മരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍ സമരത്തെ പിന്തുണച്ച സര്‍ക്കാര്‍ തന്നെ പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്തി. എല്ലാ വിധ നിരോധങ്ങള്‍ക്കും എതിരാണെന്ന് പറഞ്ഞ കമല്‍ഹാസന്‍ എന്റെ സിനിമയേയും എന്റെ കാളയേയും നിരോധിക്കാന്‍ ആര്‍ക്കു കഴിയുമെന്ന് ചോദിച്ചു.

ജെല്ലിക്കെട്ട് സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം ശരിയായില്ല. ചെന്നൈയിലെ പൊലീസ് അതിക്രമങ്ങള്‍ ഒഴിവാക്കാമായിരുന്നു. അക്രമങ്ങളെക്കുറിച്ച് പൊലീസ് മറുപടി പറയണം. നിയമഭേദഗതി വേണമെന്ന ആവശ്യത്തിന് 20 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ഇക്കാര്യം തുടക്കം മുതല്‍ പിന്തുണച്ചിരുന്നെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തന്റെ സിനിമ നിരോധിക്കണമെന്ന തരത്തില്‍ ഉയര്‍ന്ന വിവാദങ്ങളേയും കമല്‍ഹാസന്‍ സൂചിപ്പിച്ചു. നിയമത്തിനും കോടതിക്കും ഒരിക്കലും തെറ്റുപറ്റില്ലെന്ന് പറയാനാകില്ല. നീതി വ്യവസ്ഥ അടക്കമുള്ള എല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും കമല്‍ഹാസന്‍ ഓര്‍മ്മിപ്പിച്ചു.

Top