‘ഇടതോ വലതോ അല്ല’ ‘നടുവില്‍ തന്നെ’; നിലപാടുകള്‍ തുറന്നടിച്ച് ഉലക നായകന്‍. . .

kamal hassan

കൊച്ചി: സിനിമാ- രാഷ്ട്രീയ രംഗത്ത് തന്റെ വ്യക്തമായ കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞ് ഉലക നായകന്‍ കമല്‍ഹസന്‍. കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞാല്‍ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ എന്നും ഇന്നും ചില സാഹചര്യങ്ങളില്‍ സെന്‍സര്‍ഷിപ്പ് നടക്കുന്നുണ്ടെന്നുമാണ് കമല്‍ഹസന്‍ പറയുന്നത്. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കു നിര്‍ദേശം നല്‍കുന്നതിനാണ് സെന്‍സര്‍ഷിപ്പിനു താല്‍പര്യമെന്നും എന്തു കാണണം എന്തു കാണണ്ട എന്ന കാര്യം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിട്ടാല്‍ പോരേ എന്നും കമല്‍ഹസന്‍ ചോദിച്ചു.

ദേശീയ വിരുദ്ധത എന്ന കാര്യം ഇപ്പോള്‍ എല്ലായിടത്തു നിന്നും കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നതെല്ലാം അങ്ങനെയാവുകയാണെന്നും തമിഴ്‌നാട്ടില്‍ അടുത്തിടെ കൊണ്ടു വന്ന സ്ഥലമേറ്റെടുക്കല്‍ നിയമം അതിന് ഉദാഹരണമാണെന്നും ഒരു പൗരനെന്ന നിലയിലാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും അക്കാര്യത്തില്‍ താന്‍ ഏറ്റവും യോഗ്യനാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ജനങ്ങള്‍ക്ക് ആവശ്യമുണ്ടെന്നു തോന്നിയതിനാലാണു താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിനയം ഒരിക്കലും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ സാധ്യമാകില്ല രാജ്യത്ത് എന്റെ സംസ്ഥാനത്തെ പൗരനാണ് ഞാന്‍. ജന്മനാട് എന്ന നിലയില്‍ തമിഴ്‌നാടിനു വേണ്ടി ആദ്യം എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പിന്നീട് രാജ്യത്തിനു വേണ്ടിയും അദ്ദേഹം പറഞ്ഞു.

തനിക്ക് പിണറായിയെ ഒരു അഭിനേതാവായി തോന്നിയില്ല. അതിനാല്‍ തന്നെയാണ് അദ്ദേഹത്തോട് കൂടുതല്‍ സ്‌നേഹം തോന്നിയത്. കൂടാതെ മറ്റു പലതുമുണ്ട് ആ അടുപ്പത്തിനു പിന്നില്‍. പലരും കാണുമ്പോള്‍ ചോദിക്കാറുണ്ട് നിങ്ങള്‍ ലെഫ്റ്റാണല്ലേ അല്ലാ, ഞാന്‍ ഇടതോ വലതോ അല്ല നടുവിലാണുള്ളത്. അങ്ങോട്ടു ഇങ്ങോട്ടു എന്നല്ല താന്‍ അത് കൊണ്ട് ഉദ്ദേശിച്ചത്. മികച്ചതു തിരഞ്ഞെടുക്കാന്‍ വേണ്ടിയിട്ടാണ് ആ സ്ഥാനത്തു നില്‍ക്കുന്നത്. അവിടെ നിന്നാലറിയാം ഏതാണ് ശരിയെന്നും തെറ്റെന്നും. അദ്ദേഹം പറയുന്നു.

സിനിമയിലും ചിലര്‍ സ്റ്റാര്‍ ആകുമ്പോള്‍ സ്‌പെഷ്യല്‍ ആണെന്നു തോന്നും. എന്നാല്‍ ജനങ്ങള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടത്. രാഷ്ട്രീയത്തിലും അങ്ങനെ തന്നെ ആയിരിക്കണം. മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ജനങ്ങളോടാണു സംസാരിക്കുന്നത്. കൈയ്യിലുള്ള സമയം കുറവാണ്. അത് ജനങ്ങള്‍ക്കറിയാം. മക്കള്‍ നീതി മയ്യത്തിലുള്ളവര്‍ക്കും അതറിയാം കമല്‍ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Top