ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന പ്രചരണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാംകിട പ്രചരണമാണിതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കമല്‍നാഥ് കേവലം മുതിര്‍ന്ന നേതാവ് മാത്രമല്ല, വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് പാര്‍ട്ടിയുടെ നയങ്ങള്‍ തീരുമാനിക്കുകയും പാര്‍ട്ടിയുടെ സ്വരമായി തുടരുകയും ചെയ്യുന്ന വ്യക്തിയാണ്. 1977 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലും (അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയം)1989 2004 കാലഘട്ടത്തിലും (പാര്‍ട്ടി അധികാരത്തില്‍ നിന്നും അകന്ന് നിന്ന സമയം) കോണ്‍ഗ്രസിന്റെ കരുത്തായി നിന്ന വ്യക്തിയാണ് കമല്‍നാഥെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി.
എസ്എം കൃഷ്ണയുടെ പാന്നാലെ കമല്‍നാഥും ബിജെപിയിലേക്ക് അടുക്കുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. കമല്‍നാഥ് റിപ്പോര്‍ട്ടുകളോട് ഇതുവരെയായി പ്രതികരിച്ചിട്ടില്ല.