കമല്‍നാഥ് സര്‍ക്കാരിനെതിരെ വെല്ലുവിളി ഉയര്‍ത്തി ജ്യോതിരാധിത്യ സിന്ധ്യ;പോര് മുറുകുന്നു

ഭോപ്പാല്‍: എല്ലാ സീമകളും ലംഘിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള പോര് മുറുകുന്നു. അധികാരമേറ്റ നാള്‍ മുതല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ജ്യോതിരാധിത്യ സിന്ധ്യ ഉയര്‍ത്തിയിരുന്നത്. ഇപ്പോഴിതാ സ്വന്തം സര്‍ക്കാരിനെതിരെ സമരം തുടങ്ങാന്‍ മടിക്കില്ലെന്ന വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിന്ധ്യ.

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ സമരം തുടങ്ങുമെന്നാണ് സിന്ധ്യ വ്യക്തമാക്കിയിരിക്കുന്നത്.കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാന്‍ കമല്‍നാഥ് തയ്യാറായിട്ടില്ലെന്നാണ് സിന്ധ്യ ചൂണ്ടികാണിക്കുന്ന പ്രധാനവിഷയം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയുന്നില്ലെന്നും സിന്ധ്യ വിമര്‍ശിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി കമല്‍നാഥ് നിലപാട് മയപ്പെടുത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

Top