ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്; ധനമന്ത്രിയ്‌ക്കെതിരെ കെമാല്‍ പാഷ

കൊച്ചി: കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കമെന്നുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. ഈ നിര്‍ദേശം സാധാരണ ഉദ്യോഗസ്ഥര്‍ക്ക് താങ്ങാവുന്നതല്ല.

കൊടുക്കാന്‍ മനസ്സുള്ളവര്‍ കൊടുക്കട്ടെ. നല്‍കാന്‍ പറ്റാത്തവര്‍ എഴുതി നല്‍കണം എന്ന് പറയുന്നതിനെക്കാള്‍ തയ്യാറുള്ളവരോട് എഴുതി നല്‍കാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലതെന്ന്‌ കെമാല്‍ പാഷ പറഞ്ഞു.

ദുരിതാശ്വാസത്തിന്റെ പേരില്‍ കടകള്‍ കൊള്ളയടിക്കുന്നത് ശരിയല്ല. കടകളില്‍ നിന്ന് ഉത്പന്നങ്ങള്‍ എടുത്തുകൊണ്ടുപോകുകയും ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുകയം ചെയ്യുകയാണ്. അതിന് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദേഹം വ്യക്തമാക്കി.

ജലവൈദ്യുത പദ്ധതികള്‍ വേണ്ടെന്ന് വെയ്ക്കണം. അതിരപ്പിള്ളിയില്‍ ഡാം വേണ്ടെന്ന് ഗാഡ്ഗില്‍ പറഞ്ഞിട്ടുണ്ട്. സൗരോര്‍ജ പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top