തിരുവനന്തപുരം: മത വിശ്വാസങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റം ഉണ്ടാകണമെന്ന് ജസ്റ്റിസ് ബി കമാല്‍ പാഷ.അവയവ ദാനത്തിന് മതവിശ്വാസങ്ങള്‍ തടസ്സമാകരുത്.
ധര്‍മ്മമാണ് മതങ്ങളും ഉദ്ഘോഷിക്കുന്നത്. കര്‍മ്മം ചെയ്യുമ്പോള്‍ അത് മതവിശ്വാസത്തെ ഹനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് മതങ്ങളുടെ ചട്ടക്കൂടില്‍ നിന്നും മാറണം.
ജീവിതത്തിനു വേണ്ടി പൊരുതുമ്പോള്‍ ആരും മതം ചോദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എച്ച്ഐവി ബാധിതരായ കുഞ്ഞുങ്ങളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.