സ്വത്ത് വകകള്‍ മരിക്കുവോളം ആര്‍ക്കും എഴുതി നല്‍കരുത്: കെമാല്‍ പാഷ

കൊച്ചി: മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാകുന്ന ഈ കാലഘട്ടത്തില്‍ അതിനെ മറികടക്കുന്നതിനുള്ള മുന്‍കരുതല്‍ അവര്‍ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. സ്വത്ത് വകകള്‍ മരിക്കുവോളം ആര്‍ക്കും എഴുതി നല്‍കരുത്. മക്കള്‍ ഉള്ളവരേക്കാള്‍ ഇല്ലാത്തവരാണ് ഭാഗ്യവാന്മാരെന്നും ജസ്റ്റിസ് പറഞ്ഞു. എടയപ്പുറത്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിയും മതവും രാഷ്ട്രീയവുമൊന്നും നോക്കാതെ സഹായം എത്തിക്കാന്‍ നമുക്ക് കഴിയണം. 2015ലെ ടോക്കിയോ കണ്‍വെന്‍ഷന്‍ അനുസരിച്ച് ലോകത്ത് എവിടെയും ഉണ്ടാകുന്ന ദുരന്തങ്ങള്‍ മനുഷ്യരാശിക്ക് എതിരെയുള്ള ഭീഷണിയായി കരുതണം. അതിനാല്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നുമാണ് ആഹ്വാനം ചെയ്തത്. അതിനാല്‍ എവിടെ നിന്നും ദുരിതാശ്വാസം സ്വീകരിക്കുന്നതിലും തെറ്റില്ല. ഈ നിയമത്തെ എല്ലാവരും സൗകര്യപൂര്‍വം മറക്കുകയാണെന്നും കെമാല്‍ പാഷ പറഞ്ഞു.

Top