വാഷിഗ്ടൺ ഡി സി; വരാനിരിക്കുന്ന 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അറിയിച്ച കമല ഹാരിസ് 24 മണിക്കൂറിനകം സമാഹരിച്ചത് 15 ലക്ഷം ഡോളര്‍.
കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ 38,000ത്തോളം ആളുകളാണ് പ്രചാരണത്തിനായുള്ള ഫണ്ട് സമാഹരണത്തിന്ന് പണം നല്‍കിയത്. ഇന്ത്യന്‍ വംശജയായ ആദ്യ സെനറ്ററാണ് 54കാരിയായ കമല.
ജമൈക്കന്‍ വംശജനാണ് കമലയുടെ അച്ഛന്‍. ഇന്ത്യക്കാരിയായ ശ്യാമള ഗോപാലനാണ് കമല ഹാരിസിന്റെ മാതാവ്. കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി രണ്ട് തവണ കമല പ്രവര്‍ത്തിച്ചിട്ടുണ്ട്.’കമല ഹാരീസ് ജനങ്ങള്‍ക്കുവേണ്ടി’ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രചാരണത്തിന് ഉടന്‍ തുടക്കമാകുമെന്നാണ് കമല ട്വീറ്റ് ചെയ്തത്.