അര്ജുനന് സാക്ഷിമുതല് പ്രേതം 2 വരെ മലയാളസിനിയില്‍ വിജയങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. അദ്ദേഹം ഒരുക്കുന്ന പതിനൊന്നാമത്തെ ചിത്രത്തില്‍ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയതാരം അജു വര്‍ഗീസിനെയാണ്. കരിയറിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ത്രില്ലര്‍ സിനിമയിലാണ് അജു നായകനായി എത്തുന്നത്. കമല എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ഓഗസ്റ്റ് അവസാനത്തോടെ ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ രഞ്ജിത്തിന്റെ കരീയറില്‍ ഒരു ബ്രേക്ക് തന്നെ ഉണ്ടാക്കികൊടുത്തു. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന് എന്നിവരെയെല്ലാം നായകനാക്കി അദ്ദേഹേ സിനിമയെടുത്ത് മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ട്കെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം മികച്ച സ്വീകാര്യത നേടിയവയായിരുന്നു.