സിനിമകളുടെയും രാഷ്ട്രീയത്തിന്റെയുമൊക്കെ തിരക്കിലാണ് കമല്‍ഹാസന്‍. അതിനിടയിലാണ് താരത്തിന്റെ കാലില്‍ ചെറിയ ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. കാലില്‍ ഇട്ടിരുന്ന കമ്പി അടുത്തിടെയാണ് ശസ്ത്രക്രിയ ചെയ്ത് മാറ്റിയത്. ഇപ്പോള്‍ ആരോഗ്യത്തോടെ കമല്‍ഹാസന്‍ വീട്ടില്‍ തിരിച്ചുവന്നതിന്റെ ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്.
2016ല്‍ ചെന്നൈ ഓഫീസില്‍ വെച്ച് വീണതിനെ തുടര്‍ന്ന് കമല്‍ഹാസന് ശസ്ത്രക്രിയ നടത്തിയിരുന്നു. അന്നു കാലിന് ഇട്ട കമ്പിയാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്. അഞ്ച് ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് കമല്‍ഹാസന്‍ വീട്ടില്‍ തിരിച്ചെത്തിയത്. കമല്‍ഹാസനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും പ്രാര്‍ഥിച്ച ആരാധകര്‍ക്കും മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് ആര്‍ മഹേന്ദ്രന്‍ നന്ദി പറഞ്ഞു കൊണ്ട് രംഗത്തെത്തി.