കമലിന്റെ താരരാഷ്ട്രീയത്തിന് തമിഴകത്ത് ഭാവിയില്ല; ഗൗതമി

ചെന്നൈ: കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ ഹാസനെതിരെ പ്രചാരണത്തിനിറങ്ങുമെന്നു നടിയും ബിജെപിയുടെ താരപ്രചാരകയുമായ ഗൗതമി. കമലിന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും ഗൗതമി പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ്. സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നതെന്നു രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഗൗതമി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ബിജെപിയോടുള്ള അകല്‍ച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു. നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.

Top