കൊച്ചി: ആളും ആരവും ആഘോഷങ്ങളും ഇല്ലാതെ നടന്‍ മണികണ്ഠന്‍ വിവാഹിതനായി. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലി ആണ് വധു. ലോക്ക് ലൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് മണികണ്ഠന്റെ വിവാഹ ചടങ്ങുകള്‍ നടന്നത്. തൃപ്പൂണിത്തുറയില്‍ വെച്ച് ഇന്ന് രാവിലെ നടന്ന വിവാഹ ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
ആറുമാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച വിവാഹത്തിന്റെ ചെലവിന് കരുതിവച്ചിരുന്ന തുക താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. സ്വരാജ് എംഎല്‍എയാണ് തുക ഏറ്റുവാങ്ങിയത്. കമ്മട്ടിപ്പാടമെന്ന ഒറ്റ സിനിമ കൊണ്ട് മലയാളിക്ക് പ്രിയങ്കരനായ നടനാണ് മണികണ്ഠന്‍.