കൊച്ചി: കേരളത്തില്‍ വന്‍ പ്രദര്‍ശനം വിജയം നേടി കുതിപ്പു തുടരുന്ന രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിന്റെ വ്യാജ പതിപ്പ് ഫെയ്‌സ്ബുക്കില്‍.ബാല്‍ക്കണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്റ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് കമ്മട്ടിപ്പാട്ടം, കലി എന്ന സിനിമകളുടെ തിയേറ്റര്‍ പ്രിന്റ് ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത്.
നൂറിലേറേ പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ റിലീസിന് തൊട്ടു മുന്‍പാണ് ചിത്രത്തിന്റെ പതിപ്പുകള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍
കമ്മട്ടിപ്പാടം മികച്ച കളക്ഷനൊപ്പം തന്നെ നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന് രാജ്യമെമ്പാടും വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്. ചിത്രം തെലുങ്കിലും ഹിന്ദിയിലും റീമേയ്ക്കിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സമാനമായി നിവിന്‍ പോളി ചിത്രം പ്രേമത്തിന്റെ വ്യാജ പതിപ്പുകളും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ഹിന്ദി ചിത്രം ഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ പതിപ്പ് ഓണ്‍ലൈനില്‍ ലീക്കായിരുന്നു.