മലപ്പുറം: എല്‍ഡിഎഫ് പ്രവേശനത്തിനു കേരള കോണ്‍ഗ്രസും മാണിയും യോഗ്യരല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
നിലവിലെ സാഹചര്യത്തില്‍ മാണി യുഡിഎഫിലേക്കു തന്നെ മടങ്ങി പോവുന്നതാണു നല്ലത്. കെ എം മാണിയെയും കേരള കോണ്‍ഗ്രസിനെയും എല്‍ഡിഎഫില്‍ എടുക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്കു സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ തല്‍ക്കാലം യുഡിഎഫിലേക്ക് മടങ്ങിപ്പോക്കില്ലെന്നു മാണി വ്യക്തമാക്കിയിരുന്നു.