പൊലീസല്ല ജനാധിപത്യ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: പൊലീസല്ല ജനാധിപത്യ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

പൊലീസ് മേധാവിക്ക് മറുപടി പറയേണ്ട കാര്യം സിപിഐക്കില്ല, പുതുവൈപ്പിനില്‍ നടന്നത് നിഷ്ടൂരമായ അക്രമണമാണ്‌, പൊലീസ് മേധാവിയുടെ നടപടി അത്ഭുതകരമാണെന്നും അദ്ദേഹം തുറന്നടിച്ചു.

ആഭ്യന്തരം ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടില്ല, സിപിഐക്ക് അത്തരം ആഗ്രഹങ്ങളില്ലന്നും കാനം വ്യക്തമാക്കി.

Top