ജനകീയ വിഷയത്തില്‍ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പം തന്നെയെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: ജനകീയ വിഷയത്തില്‍ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പം തന്നെയുണ്ടാവുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ജനങ്ങളെ മറന്നു കൊണ്ട് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്ന് ചോദിച്ച കാനം ആലപ്പാട് വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ മന്ത്രി ഇ പി ജയരാജന്‍ പരിഹസിച്ചതിന് പിന്നാലെയാണ് കാനം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ആലപ്പാടിനെ തകര്‍ത്തിരിക്കുന്നത് ഖനനമല്ലെന്നും സുനാമിയാണെന്നും ഇക്കാര്യം കെഎംഎംഎല്‍ എം.ഡി അന്വേഷിച്ചെന്നും ഐആര്‍ഇ റിപ്പോര്‍ട്ട് ലഭിച്ചെന്നുമായിരുന്നു ഇ.പി ജയരാജന്‍ പറഞ്ഞത്. ഖനനം നിയമപരമാണെന്നും നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നും സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top