kanam rajendran-munnar issue

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാറിനോടുള്ള വെല്ലുവിളിയാണ്. കയ്യേറ്റം ഒഴിപ്പിക്കല്‍ അവസാനിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു.

കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട, നിശ്ചയദാര്‍ഡ്യം മതിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top