സംസ്ഥാനത്തിന് ഭീഷണിയില്ല, മാവോയിസ്റ്റുകളെ കൊല്ലുന്നത് നല്ലതല്ലെന്ന് കാനം

kanam rajendran

തിരുവനന്തപുരം: വയനാട് മാവോയിസ്റ്റ്‌പൊലീസ് ഏറ്റുമുട്ടലില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് കാനം പറഞ്ഞു. സംസ്ഥാനത്തിനു യാതൊരു മാവോയിസ്റ്റ് ഭീഷണിയും ഇല്ലെന്നിരിക്കെ ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ നടത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമാണെന്നും കേന്ദ്ര ഫണ്ട് നേടാനാണിതെന്നും കാനം കുറ്റപ്പെടുത്തി.

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്മാറണം. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നില്ല. പൊലീസിനെതിരെയാണ് റിപ്പോര്‍ട്ട് എങ്കില്‍ പുറത്തുവരാത്ത സ്ഥിതിയാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില്‍ അഭിപ്രായ വ്യത്യാസമെന്നത് മാധ്യമങ്ങളുടെ ഭാവനയെന്നും പുറത്തുവന്നത് പാര്‍ട്ടി കമ്മിറ്റിയില്‍ നടക്കാത്ത കാര്യങ്ങളെന്നും കാനം വ്യക്തമാക്കി.

Top